Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anilkalliyoor

എ​പ്പോ​ൾ വി​ളി​ച്ചാ​ലും ഹാ​ജ​രാ​ക​ണം; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ക്കേ​സി​ൽ പ്ര​തി​ക​ളു​ടെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ വെ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. അ​തേ​സ​മ​യം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ലും വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന നോ​ട്ടീ​സ് ന​ൽ​കി ഇ​വ​രെ വി​ട്ട​യ​ച്ചു.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ അ​നി​ൽ ക​ല്ലി​യൂ​ർ, സു​ര​ക്ഷാ​സേ​ന​യി​ലെ അം​ഗ​ങ്ങ​ളാ​യ എ.​സ​ന്ദീ​പ്, വി.​വി.വി​പി​ൻ, ആ​ർ. അ​രു​ൺ, ഷൈ​ജു എ​ന്നി​വ​രെ​യാ​ണ് എ​സ്‌​ഐ​ടി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​വ​രെ ഒ​ന്നി​ച്ച് ഇ​രു​ത്തി​യും ഒ​റ്റ​യ്ക്കുമാണ് അ​ന്വേ​ഷ​ണ​സം​ഘം മൊ​ഴി​യെ​ടു​ത്ത​ത്.

ചോ​ദ്യം ചെ​യ്യ​ലി​നോ​ട് ത​ങ്ങ​ൾ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ച്ചു​വെ​ന്ന് ഗ​ൺ​മാ​ൻ അ​നി​ൽ ക​ല്ലി​യൂ​ർ പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ദി​വ​സ​ത്തെ യ​ഥാ​ർ​ത്ഥ വ​സ്തു​ത​ക​ളും സ​ത്യ​ങ്ങ​ളും എ​ല്ലാം അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ വി​വ​ര ശേ​ഖ​ര​ണ​ത്തി​ന് ശേ​ഷം മാ​ത്രം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ് എ​സ്ഐ​ടി തീ​രു​മാ​നം.

Latest News

Corehub Up